മോഡൽ എഞ്ചിനീയറിങ് കോളേജ്
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന ഒരു സ്ഥാപനമാണ് തൃക്കാക്കരയിൽ സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി. പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ്, കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് ,ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.
Read article



